കൊൽക്കത്ത : 25 വർഷത്തിനിടെ 14 സംസ്ഥാനങ്ങളിലായി 14 സംസ്ഥാനങ്ങളിലായി 1200 ഓളം കവർച്ചകൾ നടത്തിയ കൊടും ക്രിമിനൽ നദിം ഖുറേഷി ബംഗാൾ പോലീസ് കസ്റ്റഡിയിൽ . ഗാസിയാബാദ് പോലീസാണ് ഇയാളെ തിഹാർ ജയിലിൽ നിന്ന് ബംഗാളിലെത്തിച്ചത്. കോര്‍പ്പറേറ്റ് ശൈലിയില്‍ ആഡംബര കാറുകളിലാണ് ഇയാളുടെ സഞ്ചാരം.
മുംബൈയിലും പൂനെയിലുമായി കോടികളുടെ സ്വത്തുക്കളാണ് ഇയാൾക്കുള്ളത്. നദീമിന്റെ കുട്ടികൾ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലാണ് പഠിക്കുന്നത് .
“രാജ്യത്തുടനീളമുള്ള മോഷണക്കേസുകളിൽ തിരയുന്നയാളാണ് നദീം . ഇയാളുടെ പ്രവർത്തനരീതി അതുല്യമായിരുന്നു, അത് കുറ്റകൃത്യങ്ങളിൽ നിന്ന് അനായാസം രക്ഷപ്പെടാൻ നദീമിനെ സഹായിച്ചു. സൗരവ് അബാസനിലെ രണ്ട് ഫ്ളാറ്റുകളിൽ 12 ലക്ഷം രൂപയുടെ കവർച്ച നടത്തിയതിന് ശേഷമാണ് ഞങ്ങൾ അവനെ പിടികൂടിയത് . – പോലീസ് പറഞ്ഞു.ഗാസിയാബാദിലെ ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2021 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു ഇയാള്‍.
അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിച്ച നദീം ഖുറേഷി, ഗാസിയാബാദിലെ സ്വന്തം ഗ്രാമത്തിൽ കന്നുകാലികളെ മോഷ്ടിച്ചാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത് . വർഷങ്ങളായി ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.നദീം ഖുറേഷി ‘നദീം ഗാങ്’ എന്ന ടീമിനും പരിശീലനം നല്‍കിയിരുന്നു. ഈ സംഘവും ഖുറേഷിയെപ്പോലെ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു
Comments