തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപക മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദം വരുന്ന 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാൻ ഇടയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്താമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനിനു മുകളിലായും, തെക്കൻ പാകിസ്താന് മുകളിലായും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെ വരെ കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിലും ജൂലൈ 28, 29 തിയതികളിൽ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments