ന്യൂഡൽഹി: പ്രാധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി 14-ാം ഗഡു നാളെ കർഷകരുടെ അക്കൗണ്ടിൽ എത്തും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നാളെ 2,000- രൂപയാണ് ലഭിക്കുക. ഗുണഭോക്താക്കൾ 14-ാമത്തെ പേയ്മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.
കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ യോജന. രാജ്യത്തുടനീളം കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6,000 രൂപ ധനസഹായം നൽകി വരുന്നുണ്ട്. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇതുവരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്.
പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം
*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക:
*ഹോംപേജിൽ ‘ഫാർമാർ കോർണർ’ എന്നത് തിരഞ്ഞെടുക്കുക.
*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.
*നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘ഗെറ്റ് റിപ്പോർട്ട്’ ക്ലിക്ക് ചെയ്യുക.
Comments