ബറേലി : ഹിന്ദു സ്ത്രീയെന്ന വ്യാജേന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ ജമീല ഖാട്ടൂണിനെയും കൂട്ടാളികളായ മുഹമ്മദ് സഹീർ, ആസിഫ് എന്നിവരെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പൂജ ശർമ്മയുടെ പേരിലുള്ള വ്യാജ ആധാർ കാർഡാണ് ജമീല തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത് . മുസ്ലീം സമുദായത്തിൽപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണം തട്ടുകയും ചെയ്യാറുണ്ടായിരുന്നു.
അസം സ്വദേശിയാണ് ജമീല ഖാത്തൂൺ. യുപിയിലെ ബിജ്നോറിലെ കോട്വാലി ദേഹത്ത് പൂജാ ശർമ്മ എന്ന പേരിലാണ് അവർ താമസിച്ചിരുന്നത്. ഇവരുടെ മറ്റ് കൂട്ടാളികളായ സൽമാൻ, അംജദ്, ഖാലിദ് എന്നിവർ ഒളിവിലാണ്. 2023 ജൂലൈ 6ന് കോട്വാലി പോലീസിൽ പൂജ ശർമ്മ എന്ന പേരിൽ ജമീല ഒരു പരാതി നൽകിയിരുന്നു.
അതിൽ 2023 മെയ് 29 ന് ജില്ലയിലെ അക്ബറാബാദ് ഗ്രാമത്തിലെ താമസക്കാരനായ എഹ്തേഷാമിന്റെ മകൻ മുഹമ്മദ് ഫരീദുമായി തന്റെ വിവാഹം നടന്നുവെന്നും, ഭർത്താവ് ഉപേക്ഷിച്ചുപോയെന്നും ഭർത്താവിന്റെ ബന്ധുക്കൾ തന്നെ ശാരീരികമായി ഉപദ്രവിക്കുകയാണെന്നും ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പൂജ ശർമ്മ എന്ന് വിളിക്കുന്ന യുവതിയുടെ യഥാർത്ഥ പേര് ജമീല ഖാത്തൂൻ ആണെന്ന് കണ്ടെത്തി. ഈ വർഷം ജനുവരിയിൽ നൗഷാദ് ഖുറേഷി എന്ന വ്യക്തിക്കെതിരെ ജമീല നിർബന്ധിത മതപരിവർത്തനത്തിന് പരാതി നൽകിയിരുന്നതായും പോലീസ് കണ്ടെത്തി . തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
Comments