ന്യൂഡല്‍ഹി; രാത്രിയില്‍ മിന്നല്‍ പരിശോധനയുമായി ഡല്‍ഹി പോലീസ്. മുഹറത്തിന്റെ ഭാഗമായി ഇന്നലെ അര്‍ദ്ധരത്രിയോടെയാണ് ഡല്‍ഹി ജമാ മസ്ജിദ് ഏരിയയില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ നൂറിലേറെ പോലീസുകാരാണ് പട്രോളിംഗിന് ഇറങ്ങിയത്.
‘തങ്ങള്‍ പതിവായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് പട്രോളിംഗ് നടത്തിയതെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഓഫ് പോലീസ് ദീപേന്ദ്ര പഥക് പറഞ്ഞു. മുഹറത്തിന്റെ ഭാഗമായി നടത്തുന്ന ഘോഷയാത്രയില്‍ ഒരു അനിഷ്ട സംഭവം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതുല്‍ സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് പട്രോളിംഗെന്നും അദ്ദേഹം പറഞ്ഞു.
‘ക്രമസമാധാന നില തകരാതെ നോക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് അതിന് വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലായിടങ്ങളിലും പോലീസിനെ അണിനിരത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സി.സി.ടി.വി ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധന നടത്തുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
Comments