ഇടുക്കി: മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പോലീസ്. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയ്‌ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് നരഹത്യക്കുറ്റം ചുമത്തിയിരുന്നു.
മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിലൂടെ ആൻസൺ ഓടിച്ച ബൈക്കിടിച്ച് വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. അമിത വേഗതയും അലക്ഷ്യമായുള്ള ഡ്രൈവിംഗുമാണ് അപകടത്തിന് വഴി വെച്ചതെന്നാണ് പോലീസ് പറയുന്നത്. അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.
ബൈക്കോടിച്ച യുവാവിനെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച ആശുപത്രിയ്‌ക്ക്മുന്നിലാണ് സഹപാഠികൾ പ്രതിഷേധിച്ചത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് നമിതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അനുശ്രീ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments