രാമേശ്വരം: തമിഴ്‌നാട്ടിൽ ദേശീയതയുടെ ശംഖൊലി മുഴക്കി ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് ചെയ്തു. ഇതോടെ ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയ്‌ക്ക് ആവേശോജ്വലമായ തുടക്കം. തമിഴ് രാഷ്‌ട്രീയത്തിൽ പുതുയുഗത്തിന് പദയാത്ര തുടക്കം കുറിക്കും.
രാമേശ്വരത്ത് നിന്ന് ആരംഭിച്ച പദയാത്ര ചെന്നൈയിൽ അവസാനിക്കും. 200 ദിവസത്തോളം നീണ്ടുനിൽക്കുന്ന പദയാത്ര സംസ്ഥാനത്തെ 39 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 249 നിയമസഭാ മണ്ഡലങ്ങളിലുടെയും കടന്നുപോകും. ഗ്രാമപ്രദേശങ്ങളിൽ കാൽനടയായും നഗരങ്ങളിൽ വാഹനജാഥയായുമാണ് പദയത്ര സഞ്ചരിക്കുക.
Comments