മുംബൈ: ബസുകൾ കൂട്ടിയിടിച്ച് ആറ് മരണം. മഹാരാഷ്‌ട്രയിലെ ബുൽധാനയിലാണ് സംഭവം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ബുൽധാനയിൽ നിന്ന് ഹിംഗോലിയിലേക്ക് പോവുകയായിരുന്ന ബസ് നാസിക്കിലേയ്‌ക്ക് പോവുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. എതിരെ വന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പുലർച്ചെ 2:30 ന് ആയിരുന്നു സംഭവം. നന്ദൂർ ഫ്‌ളൈഓവറിൽ വെച്ചാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ബുൽധാന ജില്ലയിൽ അടുത്തിടെയുണ്ടായ രണ്ടാമത്തെ വൻ അപകടമാണ് ഇത്. ജൂലൈ ഒന്നിന്, ജില്ലയിലെ സമൃദ്ധി-മഹാമാർഗ് എക്സ്പ്രസ്വേയിലും അപകടം സംഭവിച്ചിരുന്നു. ബസിന് തീപിടിച്ച് കുട്ടികളടക്കം 25 പേർ മരിച്ചിരുന്നു. മെയ് മാസത്തിൽ ബുൽധാനയിൽ നാഗ്പൂർ-പൂനെ ഹൈവേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments