വയനാട്: തിരുനെല്ലിയിൽ 17-കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാപാരി അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശി ജോസിനെയാണ് കാട്ടിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ കുട്ടി വിവരം സ്‌കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയുമായി നേരിട്ട് കാട്ടിക്കുളം പോലീസ് സ്റ്റേഷനിൽ എത്തിയ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോസ് പോലീസിന്റെ വലിയിലാകുന്നത്. മൂന്ന് വർഷം മുമ്പ് ജോസ് സമാനമായ രീതിയിൽ കുട്ടിയെ പീഡിപ്പിച്ചിരുന്നു ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ജോസിന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മസിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments