കൊല്ലം: കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന് എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയർ ചെയ്താണ് വിറ്റത്.
ഇവരുടെ ആവശ്യക്കാരിൽ നിന്നും മുൻകൂർ പണം വാങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. ദൃശ്യങ്ങൾ നിരവധി പേരാണ് വാങ്ങിയിരിക്കുന്നത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഇവർ ഈടാക്കിയതായി പോലീസ് പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പോലീസ് പറയുന്നത്.
Comments