കൊച്ചി: 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ. ചെറായി സ്വദേശി ശ്യാംലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ശ്യാംലാൽ. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധ തനിച്ചായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.
പ്രതി ശ്യാംലാൽ അയൽവാസിയാണ്. വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പ്രതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ യുവാവ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് വൃദ്ധയും മകളും പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി.
Comments