ന്യൂഡൽഹി: കോൺഗ്രസിന് തെലങ്കാനയിലും അടിപതറുന്നു. കോൺഗ്രസിന്റെ പ്രധാന നേതാക്കൾ പാർട്ടി മാറി ബിജെപിയിൽ അംഗത്വമെടുത്തു. കോൺഗ്രസ് ഭരണത്തിലെത്താൻ ശ്രമിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. മുൻ എംഎൽഎ അകുല രാജേന്ദർ, മുൻ എംഎൽസി മഗംരംഗ റെഡ്ഡി, മുൻ ഡിസിസിബി ചെയർമാൻ ലക്ഷ്മ റെഡ്ഡി എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്.
ബിജെപി തെലങ്കാന സംസ്ഥാന അദ്ധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മറ്റ് നിരവധി ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. 1978-ൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അകുല രാജേന്ദർ. 2017 വരെ കോൺഗ്രസ് സർക്കാരിൽ എംഎൽസിയും, 2021 വരെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഡിസിസിബി ചെയർമാനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലക്ഷ്മ റെഡ്ഡി.
Comments