പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമെടുത്തതിന് ജയിലിടച്ച് ചൈനീസ് ഭരണകൂടം; 1400 ദിവസത്തിന് ശേഷം തായ്‌വാൻ പൗരന് മോചനം
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമെടുത്തതിന് ജയിലിടച്ച് ചൈനീസ് ഭരണകൂടം; 1400 ദിവസത്തിന് ശേഷം തായ്‌വാൻ പൗരന് മോചനം

Janam Web Desk by Janam Web Desk
Jul 29, 2023, 10:21 pm IST
A A
FacebookTwitterWhatsAppTelegram

ബീജിംഗ്: പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പകർത്തിയതിന് ചൈനയിൽ തടവിലടയ്‌ക്കപ്പെട്ട തായ്‌വാൻ പൗരന് 1400 ദിവസങ്ങൾക്ക് ശേഷം മോചനം. തെക്കൻ ചൈനീസ് നഗരമായ ഷെൻഷനിൽ പോലീസുകാരുടെ ചിത്രങ്ങളെടുത്ത ലീ മെങ് ചുവിനെയാണ് ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2019-ലാണ് ചുവിനെ ചാരവൃത്തിയും രഹസ്യ വിവരങ്ങൾ ചോർത്തിയെന്നും ആരോപിച്ച് തടവിലാക്കിയത്.

ഒടുവിൽ കഴിഞ്ഞ ദിവസം ലീ സ്വതന്ത്രനായി. ബീജിംഗിൽ നിന്ന് ടോക്കിയോയിലേക്ക് പോകാനായി എത്തിയ ലീ തായ്‌വാൻ പതാക അച്ചടിച്ച മുഖംമൂടി ധരിച്ചാണ് എത്തിയത്. 1,400 ദിവസത്തിലധികം ചൈനയിൽ തടഞ്ഞുവെച്ച  വേദനാജനകമായ പരീക്ഷണത്തിന് ഇതോടെ അവസാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷനിലൂടെ കടന്നുപോകുമ്പോൾ അറിയാതെ കരഞ്ഞുവെന്നും ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെത്തിയ അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ചൈന സന്ദർശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് നിയമപാലകർ നിർബന്ധവും ഭീഷണിയും തന്ത്രവും എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ നേരിട്ടുള്ള വിവരണം അദ്ദേഹം വിവരിച്ചു.

ജോലിയുമായി ബന്ധപ്പെട്ട യാത്രയ്‌ക്കായാണ് ലീ ചൈന സന്ദർശിച്ചത്. ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക് കമ്പനിയിലാണ് അന്ന് ലീ ജോലി ചെയ്തിരുന്നത്. വർഷത്തിൽ രണ്ട് തവണ മാത്രമാണ് ചൈന സന്ദർശിക്കാറുള്ളത്. 2019-ൽ ഹോങ്കോംഗിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട സമയത്താണ് ലീ ചൈന സന്ദർശിച്ചത്. ഇവിടെയുള്ള സഹപ്രവർത്തകനെ കാണാനാണ് ലീ എത്തിയത്. എന്നാൽ പ്രവേശന വിലക്കുള്ള പ്രദേശത്താണ് ലീ എത്തിയതെന്ന് വളരെ വൈകിയാണ് അദ്ദേഹം തിരിച്ചറിഞ്ഞത്.

തന്റെ ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ നിന്ന് ലീ ചില ഫോട്ടോകൾ എടുത്തതായി പറയുന്നു. മുന്നറിയിപ്പ് ബോർഡുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും പോലീസിന്റെ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും പൂർണ ബോധ്യമുള്ളതുകൊണ്ടാണ് താൻ അപ്രകാരം ചെയ്തതെന്നും ലീ പറഞ്ഞു. ബിസിനസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചിത്രങ്ങളെടുത്തത്.  ലീയുടെ മടക്കയാത്രയിൽ തടയാനായി വിമാനത്തവളത്തിൽ 10 ക്യാമറകളാണ് ചൈനീസ് പോലീസ് സ്ഥാപിച്ചത്. തുടർന്നാണ് ലീയെ പിടികൂടിയത്. പിന്നാലെ ഇയാളുടെ ഫോണിൽ നിന്നും ഫോട്ടോ കണ്ടെത്തുകയായിരുന്നു.

ചൈനയിലെത്തിയ അദ്ദേഹത്തെ 72 ദിവസത്തേക്ക് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തുപോകാൻ അദ്ദേഹത്തെ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദിവസവും മൂന്ന് പേർ വീക്ഷിച്ചു. ടിവി കാണാനോ പത്രങ്ങൾ വായിക്കാനോ കർട്ടൻ തുറക്കാനോ സംസാരിക്കാനോ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട് ലീയെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും മാസങ്ങളോളം ഇത് തുടരുകയും ചെയ്തു. തുടർന്ന് മാപ്പ് അപേക്ഷിച്ചതിന് പിന്നാലെയാണ് ലീയെ മാതൃരാജ്യത്തേക്ക് വിട്ടയച്ചത്.

മാതൃരാജ്യത്തിന് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടാണ് താൻ ശിക്ഷ അനുഭവിച്ചതെങ്കിൽ തനിക്ക് ഇത്രമാത്രം സങ്കടം വരില്ലായിരുന്നുവെന്നാണ് തായ്‌വാനിൽ തിരികെയെത്തിയ ലീ പറഞ്ഞത്. എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മാപ്പ് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Tags: ChinaArrestSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നിജ്ജാറിനെ മാത്രമല്ല മറ്റ് ഖലിസ്ഥാനി ഭീകരരെയും അജ്ഞാതർ വധിച്ചേക്കാം : മുന്നറിയിപ്പ് നൽകി യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം;തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ചു

മൂന്ന് മാസത്തിലേറെയായി മകളെ ക്രൂരപീഡനത്തിനിരയാക്കി : സഹികെട്ട് പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി

Load More

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ ഭീകരരുടെ വിദേശ പൗരത്വ കാർഡ് റദ്ദാക്കാൻ നീക്കം ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies