ന്യൂഡൽഹി: കൊളോണിയൽ ശേഷിപ്പുകൾ അവസാനിപ്പിച്ച് ഇന്ത്യൻ നേവി. ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യൻ നോവി. കൊളോണിയൽ ശേഷിപ്പുകളെ ഇല്ലാതാക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. നേവി ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ് കരുതുന്നത്.
നാവികസേനയിലെ അംഗങ്ങൾ ബാറ്റൺ കൊണ്ടുനടക്കുന്നത് ഇന്ന് സാധാരണക്രമമായി മാറിയിരിക്കുന്നു. ബാറ്റൺ പിടിക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ്. ഇത് ഒരു കൊളോണിയൽ പാരമ്പര്യമാണ്. ഇത് അമൃത കാലത്തുള്ള രാജ്യത്തിനും അതിന്റെ നാവികസേനയ്‌ക്കും ചേരുന്നതല്ല. അതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിക്കണം. ഇത് ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും ഉദ്യോഗസ്ഥർക്കായി പുറത്തിറക്കിയ കത്തിൽ പറയുന്നു. എല്ലാ യൂണിറ്റുകളുടെയും മേധാവിയുടെ ഓഫീസിൽ ഉചിതമായ രീതിയിൽ ബാറ്റൺ സ്ഥാപിക്കണം. കമാൻഡ് മാറ്റത്തിന്റെ ഭാഗമായി മാത്രം ഓഫീസിനുള്ളിൽ ബാറ്റൺ ആചാരപരമായ കൈമാറ്റം നടത്താൻ ഉപയോഗിക്കാം.
കൊളോണിയൽ കാലഘട്ടത്തിലെ ശേഷിപ്പുകൾ ഇല്ലാതാക്കാൻ ഇന്ത്യൻ പ്രതിരോധ സേന നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തെ പ്രതിഫലിപ്പിക്കാൻ ഇന്ത്യൻ നാവികസേന അതിന്റെ ചിഹ്നങ്ങൾ മാറ്റുകയും പുതിയ പതാക കൊണ്ടുവരികയും ചെയ്തിരുന്നു. ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പതാക രൂപകല്പന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്.
Comments