ഇടുക്കി: കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശമുണ്ടായ വനവാസി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് വനം വകുപ്പ് അർഹമായ നഷ്ട്ട പരിഹാരം നൽകുന്നില്ലെന്ന് പരാതി. ഏക്കറിന് തുച്ഛമായ തുക മാത്രം നൽകി വനം വകുപ്പ് ഇവരെ ഒഴിവാക്കുന്നെന്നാണ് പരാതിയിൽ പറയുന്നത്. അർഹമായ നഷ്ട്ടപരിഹാരം ലഭിക്കാതെ വന്നതോടെ പലിശക്ക് പണം എടുത്ത് കൃഷി നടത്തിയ കുടിനിവാസികൾ ഇന്ന് വലിയ കടക്കെണിയിലാണ്.
ഇടുക്കി മാങ്കുളത്തിനടുത്ത് കമ്പനിക്കുട്ടിയിലെ വനവാസി സമൂഹത്തിന്റെ കൃഷിയിടങ്ങുടെ അവസ്ഥയാണ് പരിങ്ങലിലായത്. ഏലകൃഷി പ്രധാന വരുമാന മാർഗ്ഗമാക്കിയാണ് ഇവർ ജീവിച്ചിരുന്നത്. കഴിഞ്ഞ ദിവസം മേഖലയിലെ വീടുകൾക്ക് അടുത്ത് വരെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി ഏല കൃഷി നശിപ്പിച്ചു. ഏതാനും വർഷങ്ങളായി രൂക്ഷമായ കാട്ടാന ശല്യത്തെ പ്രതിരോധിച്ചാണ് കുടി നിവസികൾ കൃഷി ചെയ്യുന്നത്. പ്രദേശത്തെ മറ്റ് കുടികളിലും സമാന അവസ്ഥയാണ് നേരിടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കുടി നിവാസികളിൽ ഭൂരിഭാഗം ആളുകളുടെയും ഏക്കറു കണക്കിന് സ്ഥലം കാട്ടനക്കൂട്ടം നശിപ്പിച്ചിരുന്നു. നഷ്ട്ടപരിഹാരത്തിനായി വനം വകുപ്പിൽ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഏക്കറിന് 10000 രൂപയിലധികമാണ് കൃഷിക്കായി ഇവർക്ക് ചിലവാകുന്നത്. വലിയ തുക പലിശക്കെടുത്താണ് കുടി നിവാസികൾ കൃഷി ചെയ്ത് വന്നിരുന്നതും. കാട്ടന ആക്രമണത്തിൽ വിളവ് നശിച്ചതോടെ ഈ കുടുംബങ്ങളെല്ലാം വലിയ കടക്കെണിയിലാണ്. നഷ്ട്ട പരിഹാരമായി വനം വകുപ്പ് അനുവദിക്കുന്നതാകട്ടെ ഏക്കറിന് 2000 രൂപ മാത്രം. പണം ഇല്ലാതെ വന്നതോടെ പലരും തോട്ടങ്ങൾ ഉപേക്ഷിച്ചു. കാട്ടന ശല്യം തടയാൻ വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം തകർത്താണ് ആനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കൂടാതെ ഓരോ ആളുകളുടെയും കൃഷിയിടങ്ങൾ സർക്കാർ തിരിച്ചു നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാട്ടന ശല്യം മൂലം ഇതുവരെ ഉണ്ടായ കൃഷിനാശത്തിന് അർഹമായ നഷ്ടപരിവാരം ലഭ്യമാക്കണമെന്നാണ് ഇവർ മുമ്പോട്ടുവെയ്‌ക്കുന്ന ആവശ്യം.
Comments