തിരുവനന്തപുരം: പേച്ചിപ്പാറ ഡാമിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പിക്കിനിക്കിനായി എത്തിയ വിദ്യാർത്ഥിക്കാണ് അപകടം സംഭവിച്ചത്. പേച്ചിപ്പാറ ഡാമിൽ കുളിക്കാനിറങ്ങവെ ആയിരുന്നു അപകടം. പന്തളം സ്വദേശി റോജിൻ രാജ്(19) ആണ് മരിച്ചത്. കോളേജിൽനിന്ന് പിക്‌നിക്കിനെത്തിയ വിദ്യാർത്ഥി സംഘം പേച്ചിപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കുളിക്കാൻ ഇറങ്ങിയത്.
സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ റോജിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മറ്റു വിദ്യാർത്ഥികൾ നാട്ടുകാരെയും പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് റോജിനെ കണ്ടെത്തിയത്.
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ റോജിൻ കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലാണ് പഠിക്കുന്നത്. കോളേജിന് സമീപത്ത് തന്നെ ഹോസ്റ്റലിലാണ് വിദ്യാർത്ഥി തങ്ങിയിരുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Comments