മുംബൈ: എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച 306 വിദേശ ജീവികളെ മുംബൈയിൽ നിന്നും പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കടത്തുന്നത് അന്താരാഷ്‌ട്ര വ്യാപാര ഉടമ്പടിയുടെ ലംഘനമായി കണക്കാക്കുന്നതിനാലാണ് ജീവികളെ പിടിച്ചെടുത്തത്. തായ്ലാൻഡിൽ നിന്നാണ് ജീവികളെ മുംബൈയിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ജീവികളെ കണ്ടുകിട്ടിയത്. മുംബൈയിലെ സാഹ എയർ കാർഗോ കോംപ്ലക്‌സിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ജീവികളുടെ കൂട്ടത്തിൽ അലങ്കാര മത്സ്യങ്ങൾ, വ്യത്യസ്ത ഇനങ്ങളിലുള്ള 162 ആമകൾ, 110 ഒച്ചുകൾ, 30 ഞണ്ടുകൾ, നാല് സ്റ്റിംഗ് റേ മത്സ്യങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്.
ഗ്രീസിലെ ആമ, ചുവന്ന കാലുള്ള ആമ, ഏഷ്യൻ സ്പർഡ് ആമ, മഞ്ഞ പുള്ളി ആമ, ആൽബിനോ റെഡ് ഇയർ സ്ലൈഡർ ആമ, ഏഷ്യൻ/ചൈനീസ് ഇല ആമ, ചുവന്ന വയറുള്ള കുറിയ തല ആമ എന്നീ വ്യത്യസ്ത തരം ആമകളും കടത്താൻ ശ്രമിച്ചവയിൽ ഉൾപ്പെടുന്നു. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മഹരാഷ്‌ട്ര എന്നിവരുമായി കൂടിയലോചിച്ച് ജീവികളെ പുരുജ്ജീവിപ്പിക്കും.
Comments