കണ്ണൂർ: സപീക്കർ എ.എൻ ഷംസീർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാനൂർ ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. തലശേരിയിൽ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്പീക്കറുടെ വാഹനത്തിലേക്ക് സ്വകാര്യ കാറിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. വാഹനത്തിന്റെ ബോണറ്റിലായിരുന്നു കാറിടിച്ചത്.
പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയിൽ നിന്നെത്തിയ കാറാണ് ഇടിച്ചത്. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കാർ മുന്നോട്ട് വരികയായിരുന്നു. ഈ സമയത്ത് സിഗ്നൽ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി
സ്പീക്കർ അതേ കാറിൽ തന്നെ യാത്ര തുടർന്നു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തലശ്ശേരിയിൽനിന്നു കല്ലിക്കണ്ടിയിലേക്ക് പോകുകയായിരുന്നു സ്പീക്കർ. സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കും.
Comments