തിരുവനന്തപുരം: അഞ്ചു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മലയാളികള്‍ മുഴുവന്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യമാണിതെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവേ വി മുരളീധരൻ പറഞ്ഞു.
”കേരള പോലീസിന്റെ പണി ഫേസ് ബുക്ക് വഴി മാപ്പപേക്ഷിക്കലല്ല, അതിനുവേണ്ടിയല്ല പോലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നത്. കുറ്റകൃത്യം തടയാൻ എന്ത് കൊണ്ട് പോലീസിന് കഴിഞ്ഞില്ല. ഓപ്പൺ ബാർ തടയാൻ ആലുവ പോലീസിന് കഴിയില്ലെ. അല്‍പ്പമെങ്കിലും നാണം ഉണ്ടെങ്കില്‍ പ്രതിയെ പിടിച്ചു എന്ന വീരവാദം പോലീസ് പറയില്ല. പകല്‍ നടന്ന കുറ്റകൃത്യം തടയാന്‍ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവൻ പോലീസിനെ പ്രതി വഴിതെറ്റിച്ചു. ആരാണ് അന്വേഷണ വീഴ്‌ച്ചയ്‌ക്ക് ഉത്തരവാദിയെന്ന് കണ്ടെത്തണം. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ നരാധമന്മാര്‍ കടിച്ചുകീറും അല്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കടിച്ചു കൊല്ലും, അതാണ് കേരളത്തിലെ സ്ഥിതി.” വി മുരളീധരന്‍ വിമര്‍ശിച്ചു.
അതേസമയം കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക നിയമനിര്‍മ്മാണത്തിനായി ഒരുങ്ങുന്നുവെന്ന സര്‍ക്കാര്‍ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചോദ്യം വന്നപ്പോള്‍ മന്ത്രിക്ക് വന്ന ആശയമാണ് ഇതെന്നും അങ്ങനെയല്ല നിയമനിര്‍മ്മാണം നടത്തേണ്ടതെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
Comments