കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍, കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞ് (66) ആണ് പോലീസ് പിടിയിലായത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പീഡന വിവരം പുറത്തറിഞ്ഞത്. കിളികൊല്ലൂര്‍ എസ്എച്ച്ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, ബാലരാമപുരത്ത് പ്രായപൂർത്തി ആകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് നാല്പതുകാരനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാലാരാമപുരം സുനിൽ ഭവനിൽ അനിൽകുമാർ ആണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലരാമപുരം പോലീസ് എസ്.എച്ച്.ഒ ടി.വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Comments