ഇസ്ലാമാബാദ്: പാകിസ്താനിൽ സ്ഫോടനം. രാജ്യത്തെ നടുക്കിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടതയാണ് വിവരം. 80-ലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബജൗറിയിലെ ഖാറിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് നടത്തിയ റാലിയ്ക്കിടയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമിയത്ത്-ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകർ സംഘടിപ്പിച്ച റാലിയ്ക്കിടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെയുഐ-എഫ് മേധാവി മൗലാന ഫസ്ലുർ റഹ്മാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരോട് ആശുപത്രിയിൽ എത്തി രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ജെയുഐ-എഫ് നേതാവ് ആരോപിച്ചു.
Comments