ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ രാഷ്‌ട്രീയ നാടകവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സംഘർഷത്തിൽ മൗനം ഭുജിച്ച മമത മണിപ്പൂരിലെ ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ചെയ്തിരുക്കുകയാണ്. ട്വീറ്റർ മുഖേനെയാണ് മമത ബാനർജിയുടെ ആഹ്വാനം. ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് ഇതുവരെയും മമത മിണ്ടിയിട്ടില്ല. തിരഞ്ഞെടുപ്പിനെ തുടർന്ന് വ്യാപക അക്രമങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. എന്നാൽ, താൻ മുഖ്യമന്ത്രിയായി തുടരുന്ന സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളെ അപലപിക്കാനൊ അതിനെ കുറിച്ച് സംസാരിക്കാനൊ മമത തയ്യാറായിട്ടില്ല. അതിനിടയിലാണ് മണിപ്പൂർ വിഷയത്തിൽ സമാധാനത്തിനായി ട്വീറ്ററിലൂടെ മമത ആഹ്വാനം ചെയ്യുന്നത്.
മണിപ്പൂരിലെ വാർത്തകൾ ഹൃദയഭേദകമാണെന്നും മനുഷ്യജീവിതം വിദ്വേഷത്തിന്റെ വേദനകളെ സഹിക്കിക്കില്ലെന്നും മമത പറഞ്ഞു. അധികാരികൾ മൗനത്തിലാണെന്നും പ്രതിപക്ഷം മുന്നണി ഈ മുറിവുകൾ മാറ്റാൻ ശ്രമിക്കുകയാണെന്നുമായിരുന്നു മമതയുടെ ട്വീറ്റ്. എന്നാൽ തന്റെ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളെ കുറിച്ചും ഭരണകക്ഷിയുടെ അക്രമങ്ങളെ സാധുകരിക്കുന്ന വിധത്തിൽ പെരുമാറുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്. പ്രതിപക്ഷ മുന്നണി എംപിമാരുടെ സംഘത്തിന്റെ മണിപ്പൂർ സന്ദർശനത്തെ തുടർന്നാണ് മമതയുടെ ട്വീറ്റ്.
‘മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു. മനുഷ്യജീവിതം ഒരിക്കലും വിദ്വേഷത്തിന്റെ ക്രൂരമായ പരീക്ഷണങ്ങളുടെ വേദന സഹിക്കില്ല. എന്നിട്ടും, അധികാരത്തിലിരിക്കുന്നവരുടെ നിശബ്ദതയ്‌ക്ക് മുന്നിൽ, ‘ഇന്ത്യ’ മുറിവുകൾ മാറ്റുമെന്ന് അറിയുന്നതിൽ ആശ്വാസം കണ്ടെത്താം. മാനവികതയുടെ ജ്വാല ജ്വലിപ്പിക്കുക, മനുഷ്യത്വത്തിന്റെ പേരിൽ സമാധാനത്തെ സ്വീകരിക്കണമെന്ന് മണിപ്പൂരിലെ സഹോദരി സഹോദരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ – മമത ബാനർജി ട്വീറ്റ് ചെയ്തു.
Comments