കോഴിക്കോട്: ആനക്കൊമ്പുമായി നാലംഗ സംഘം പിടിയിൽ. വിൽപ്പനയ്ക്കെത്തിച്ച കൊമ്പുമായാണ് സംഘം പിടിയിലായത്. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ട് ആനകൊമ്പുകളാണ് പിടികൂടിയത്. ഇത് അട്ടപ്പാടിയിൽ നിന്ന് കൊണ്ടുവന്നതാണെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. ഫോറസ്റ്റ് ഇൻറിലിജൻസും ഫ്ളയിഗ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സംഘം ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്.
Comments