എറണാകുളം: പ്രേത രൂപത്തിൽ വസ്ത്രം ധരിച്ചെത്തി കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രദേശവാസികളെല്ലാം തന്നെ പരിഭ്രാന്തിയിലും ആശങ്കയിലുമായിരുന്നു.
രാത്രി കാലങ്ങളിൽ പ്രേതരൂപത്തിൽ കാർ ഓടിച്ചെത്തുകയായിരുന്നു ഇവരുടെ പതിവ്. ഇതിന് ശേഷം കാർ പാർക്ക് ചെയ്ത ശേഷം ആളുകളെ ഭീതിയിലാഴ്‌ത്തുകയായിരുന്നു. കാലടിയിലും പരിസര പ്രദേശങ്ങളിലും സംഭവത്തെ തുടർന്ന് വലിയ തോതിലാണ് ആശങ്ക പടർന്നത്. കഴിഞ്ഞ ദിവസം മലയാറ്റൂർ അടിവാരത്ത് ഇവർ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തിയപ്പോൾ പ്രദേശവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു.
ഇവരെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു. വെള്ളക്കാറിൽ വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് മുഖത്ത് തുണി ചുറ്റിയാണ് ഇവർ രാത്രികാലങ്ങളിൽ സഞ്ചരിച്ചിരുന്നത്. മൂക്കിന് താഴെ നിന്നുമാണ് മുഖത്ത് വെളുത്ത നിറത്തിലുള്ള തുണി ചുറ്റിയിരുന്നത്. ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments