എറണാകുളം: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആലുവ കേസിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. ‘എന്തിനും ഏതിനും പോലീസിനെ കുറ്റപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണെന്നും അത് പോലീസിന്റെ മനോവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലെ അഞ്ച് വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് മാദ്ധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.
കുട്ടിയെ കാണ്മാനില്ലെന്ന വിവരം പോലീസിന് ലഭിക്കുന്നത് സംഭവ ദിവസം വെെകുന്നേരം ഏഴരമണിക്കാണ്. രാത്രി 9 മണിക്ക് തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നുള്ള ചോദ്യം പ്രതിയെ ചെയ്യലിൽ പ്രതി പോലീസിന് തെറ്റായ വിവരം നൽകി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ഈ സംഭവത്തിൽ ആരും രാഷ്‌ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
Comments