തിരുവനന്തപുരം; തിരുച്ചിറപ്പള്ളി- ഷാർജ വിമാനം അടിയന്തമായി നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഫുൾ എമർജൻസി മോഡിലാണ് ലാൻഡിംഗ് . 154 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
സാങ്കേതിക കാരണങ്ങളാണ് അടിയന്തര ലാൻഡിംഗിന് എന്നാണ് സൂചന. തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട വിമാനം വളരെ പെട്ടെന്നാണ് ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ഫുൾ എമർജൻസി മോഡിൽ വിമാനമിറക്കുന്നത് അപൂർവ്വ സാഹചര്യങ്ങളിലാണെന്നാണ് വിവരം.
Comments