ഭോപ്പാൽ : ഹനുമാൻ പ്രതിമയെ അപമാനിച്ച കേസിൽ അറസ്റ്റിലായ അംജദ് ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ . ഡിൻഡോരി ജില്ലയിലെ ഷാപുരയിൽ മാ ശാരദ തെക്രിക്ക് സമീപമുള്ള ബജ്രംഗ് ബാലി ക്ഷേത്രത്തിൽ അംജദ് ഖാനും ഫിറോസ് ഖാനും അതിക്രമിച്ചു കയറി . പിന്നാലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന ഹനുമാൻ വിഗ്രഹത്തെ അപമാനിച്ചു. സംഭവം പുറത്തായതോടെ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) നടപടിയെടുക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ഹിന്ദു സംഘടനകൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതിഷേധവും നടത്തിയിരുന്നു. തുടർന്ന് അംജദ് ഖാന്റെ വീട് അധികൃതർ പൊളിച്ചുനീക്കുകയായിരുന്നു . അംജദ് ഖാന്റെ കുടുംബാംഗങ്ങൾ ജില്ല വിട്ടതായും സൂചനയുണ്ട്.ഈ മാസം ജൂലൈ 17നാണ് ബജ്‌റംഗബലിയുടെ പ്രതിമ അവഹേളിച്ച കേസ് വന്നത് . ജനകീയ പ്രതിഷേധത്തെത്തുടർന്ന് പോലീസ് അംജദിനും ഫിറോസിനും എതിരെ കേസെടുക്കുകയും ജൂലൈ 19 ന് അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതി ഫിറോസ് ഖാന്റെ വീടിനു നേരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.
Comments