തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ അടച്ചിടില്ലന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴി ഹാർബർ താത്കാലികമായി അടച്ചിടുമെന്ന സർക്കാർ നിർദ്ദേശത്തിൽ മത്സ്യത്തൊഴിലാളികൾ എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു അടിയന്തര ഇടപെടൽ. തൊഴിലാളി സംഘനടകള്‍ ഉള്‍പ്പെടെയുള്ള ആളുടെ അഭിപ്രായം പരിഗണിച്ചാണ് അടച്ചിടില്ലെന്ന തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പൊഴിയില്‍ തകര്‍ന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് അദാനി ഗ്രുപ്പമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിൽ അടിയന്തര ഇടപെടലാണ് സർക്കാർ നടത്തിയത്. എത്രയും വേഗം മണൽ നീക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ കർശനനിർദ്ദേശം നൽകി. സീസൺ തീരും വരെ കാത്തുനിൽകേണ്ടതില്ലെന്നും മുതലപ്പൊഴിൽ തകർന്നുവീണ കല്ലുകൾ നീക്കാനും മന്ത്രിതല സംഘം അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മന്ത്രിമാരുടെ ചർച്ചയിൽ ഹാർബർ അടക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. ഹാർബർ അടച്ചിടാനുള്ള സർക്കാർ നിർദ്ദേശം സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളും എതിർത്തു. മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മന്ത്രിമാരുടെ ചർച്ച അവസാനിച്ച ശേഷം അദാനി ഗ്രൂപ്പ് പ്രതിനിധികളുമായുള്ള ചർച്ച നടത്തി. ഡ്രഡ്ജിങ് പൂർത്തിയാക്കാത്തതിൽ അദാനി ഗ്രൂപ്പിന് മന്ത്രിമാരുടെ വിമർശനമുണ്ടായി. പിന്നാലെയാണ് ഡ്രഡ്ജിങ് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് അദാനി കമ്പനി ഉറപ്പുനല്‍കിയത്. മൺസൂൺ കാരണമാണ് ഡ്രഡ്ജിങ് പൂർത്തിയാക്കാനാവാത്തതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments