കണ്ണൂർ: സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ ഇന്ന് രാവിലെയാണ് സംഭവം.
ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.’നാളിതുവരെ സഹായിച്ച എല്ലാവർക്കും നന്ദി, ഇനി ആരെയും ബുദ്ധിമുട്ടിക്കാനില്ല’എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഓഫീസിൽ ആരുമില്ലാത്ത സമത്താണ് സീന ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments