പാലക്കാട്: വടക്കാഞ്ചേരി കൊന്നഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവ്. വിവിധ വകുപ്പുകളിലായി പ്രതികൾ 65,000 രൂപ പിഴയും അടയ്ക്കണം. ഇതിന് പുറമേ ഓരോ പ്രതികളും 10,000 രൂപ വീതം അടയ്ക്കാനും 70,000 രൂപ പരിക്കേറ്റയാൾക്ക് നൽകാനും കോടതി വിധിച്ചു. ജില്ലാ പ്രിൻസിപ്പൽ സബ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സിപിഎം പ്രവർത്തകരായ ആയക്കാട് കൊന്നഞ്ചേരി കുന്നങ്കാട് സുനിൽകുമാർ, കാരയങ്കാട് മുഹമ്മദാലി, കൊന്നഞ്ചേരി കുന്നങ്കാട് സുഭാഷ്, ആയക്കാട് തച്ചാംകുന്ന് നിതിൻ, കൊന്നഞ്ചേരി ചുങ്കത്തൊടി അനസ്, ആയക്കാട് തച്ചാംകുന്ന് നിബിൻ, കൊന്നഞ്ചേരി കുന്നങ്കാട് ഷിബു എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
2016 മാർച്ച് 17-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആർഎസ്എസ് പ്രവർത്തകനായ ആയക്കാട് തച്ചാംകുന്ന് വിപിൻ ദാസിനാണ് വെട്ടേറ്റത്. കൊന്നഞ്ചേരി വേലയ്ക്കിടെ ഉണ്ടായ വഴക്കിനെ തുടർന്നുള്ള വിരോധത്തിലും രാഷ്ട്രീയ വിരോധത്തിലും പ്രതികൾ വിപിൻ ദാസിനെ ആക്രമിക്കുകയായിരുന്നു.
Comments