മലപ്പുറം: താനൂരിൽ കസ്റ്റഡിയിലുള്ള പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം. നടപടി ക്രമങ്ങളിലെ വീഴ്‌ച്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു.
അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ലഹരി കേസ് നാർക്കോട്ടിക് ഡിവൈഎസ്പിയും അന്വേഷിക്കും. പ്രാഥമിക റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപ്പിക്കും അയച്ചിട്ടുണ്ടെന്നും എസ്പി സുജിത്ത് ദാസ് പറഞ്ഞു. സുപ്രീം കോടതി മാർഗ നിർദേശ പ്രകാരമായിരിക്കും അനേഷണമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
താനൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പ്രതി താമിർ ജിഫ്രി (30) ആണ് മരിച്ചത്. തിരുരങ്ങാടി മമ്പുറം സ്വദേശിയാണ് സാമി ജിഫ്രി. ഇയാൾ ലഹരി കടത്തിന് പിടിയിലായ പ്രതിയാണ്.
താമിർ ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിർ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Comments