കൊൽക്കത്ത: പിഞ്ചുകുഞ്ഞിനെ നാലു ലക്ഷം രൂപയ്‌ക്ക് വിറ്റ അമ്മ അറസ്റ്റിൽ. കൊൽക്കത്ത നൊനഡംഗയിലാണ് സംഭവം നടന്നത്. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റെന്ന വിവരം ആനന്ദപൂർ പോലീസ് ലഭിച്ചതിനെ തുടർന്നാണ് പുറത്ത് അറിയുന്നത്. കേസിൽ കുട്ടിയുടെ അമ്മ രൂപാലി മൊണ്ടൽ ഇടനിലക്കാരിയായ സ്വപ്ന സർദാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ അയൽവാസിയുടെ പരാതിയിലാണ് രൂപാലിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ, ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ മറുപടിനൽകാൻ രൂപാലി മൊണ്ടലിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് തിങ്കളാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തതോടെയാണ് സത്യാവസ്ഥ പോലീസ് അറിഞ്ഞത്. കേസിൽ രൂപാലി മൊണ്ടൽ, സ്വപ്‌ന സർദാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മിഡ്നാപൂർ സ്വദേശിയായ കല്യാണി ഗുഹയ്‌ക്കാണ് കുഞ്ഞിനെ വിറ്റത്. വിവാഹിതയായ ഇവർക്ക് 15 വർഷമായി കുട്ടികളില്ല. കല്യാണിയിൽ നിന്നും കുട്ടിയെ ഏറ്റു വാങ്ങി ശിശുസംരക്ഷണ സമിതിയ്‌ക്ക് കൈമാറിയിട്ടുണ്ട്.
രൂപാലിയുടെ അയൽവാസിയായ പ്രതിമ ഭുയിൻയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികൾക്കെതിരെ കുട്ടിയെ ഉപേക്ഷിക്കൽ, പ്രായപൂർത്തിയാകാത്തവരെ വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Comments