കോഴിക്കോട്: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2023 പരിശോധന ജില്ലയിൽ അഗസ്ത് രണ്ടിന് തുടങ്ങും. നിലവിലുള്ള ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യ സംസ്കരണ മികവും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് വിലയിരുത്തി ദേശീയതലത്തിൽ റാങ്ക് നിർണയിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രാമീണ പ്രദേശങ്ങളിലെ നിലവിലെ ശുചിത്വ സ്ഥിതിയും ഒഡി എഫ് പ്ലസിന്റെ പരിശോധനയും ഇതിലൂടെ നടക്കും. ഒഡി എഫ് പ്ലസ് റാങ്ക് നിലനിർത്തുന്നതിനും പഞ്ചായത്തുകൾക്ക് ശുചിത്വ അവാർഡ് ലഭിക്കുന്നതിനും പരിശോധനയുടെ ഫലം നിർണായകമാണ്.
ശുചിത്വ മിഷനുമായി ബന്ധപ്പെട്ടുള്ള കേന്ദ്രഫണ്ടുപയോഗിച്ചുള്ള പദ്ധതികൾ ഈ പരിശോധനയിൽ അവലോകനം ചെയ്യും. റോഡ് അരികുകളിലും പൊതു സ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയലും മാലിന്യം തള്ളലും ആർ ആർ എഫ്, എംസിഎഫ്, മിനി എംസി എഫ് എന്നിവയിലെ മാലിന്യ പരിപാലനം എന്നിവയും സർവേയിലൂടെ പരിശോധിക്കും. സർവേയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മികച്ച ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെ കണ്ടെത്തുന്നത്.
Comments