ന്യൂഡൽഹി: ജൂലൈ മാസത്തിൽ 1,65,105 കോടി രൂപ ജിഎസ്ടി വരുമാനം ലഭിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11 ശതമാനം വർദ്ധനവാണ് ഇത്തവണ ജൂലൈയിൽ ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
ജൂലൈ മാസത്തിൽ ലഭിച്ച ആകെ ജിഎസ്ടി വരുമാനത്തിൽ 29,773 കോടി രൂപ സിജിഎസ്ടിയും 37,623 കോടി രൂപ എസ്ജിഎസ്ടിയും 85,930 കോടി രൂപ ഐജിഎസ്ടിയുമാണ്. കൂടാതെ 11,779 കോടി രൂപ സെസ് തുകയാണെന്നും ധന മന്ത്രാലയം അറിയിച്ചു.
അതേസമയം ഇക്കഴിഞ്ഞ ഏപ്രിലിൽ 1,87,035 കോടി രൂപ വരുമാനമാണ് ജിഎസ്ടി തുകയായി ലഭിച്ചിരുന്നത്. 2022-2023 വർഷത്തിൽ ശരാശരി ജിഎസ്ടി വരുമാനമായി 1.50 ലക്ഷം കോടിയും ലഭിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. 2017 ജൂലൈ ഒന്നിനായിരുന്നു രാജ്യത്ത് ചരക്ക് സേവന നികുതി സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.
Comments