ഹൈദരബാദ്: തെലങ്കാനയിൽ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 894 കോടി രൂപ ചെലവഴിച്ച് 21 സ്‌റ്റേഷനുകളാണ് പുനർ നിർമ്മിക്കുന്നത്.
പദ്ധതിയുടെ തറക്കല്ലിടൽ ആഗസ്റ്റ് ആറിന് നടക്കും.
തെലങ്കാനയിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം 39 സ്റ്റേഷനുകളുടെ പുനരുദ്ധാരണമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ 21 സ്റ്റേഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ 715 കോടി ചെലവഴിച്ച് സെക്കന്ദരാബാദ്, ചെരലാപ്പള്ളി സ്റ്റേഷന്റെ വീകരണവും നടക്കുന്നുണ്ട്.
വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനുകൾ വികസിപ്പിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് സ്റ്റേഷനുകളുടെ നിർമ്മാണം. സ്റ്റേഷൻ പ്രവേശന കവാടം, വെയ്റ്റിംഗ് ഹാളുകൾ, ടോയ്ലറ്റുകൾ, ലിഫ്റ്റ്/എസ്‌കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈഫൈ, വാട്ടർ കിയോസ്‌കുകൾ തുടങ്ങിയ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. മികച്ച യാത്രവിവര സംവിധാനങ്ങൾ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുക്കും.
Comments