പാലക്കാട്: നർത്തകിയും നടിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. നടിയുടെ പാലക്കാട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ചും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടാവ് കവർന്നതായി പോലീസ് പറഞ്ഞു.
നടിയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിലെ ജോലിക്കാരി രാവിലെ വീട് വൃത്തിയാക്കാനായി അകത്ത് കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പലതും പൊട്ടിച്ച നിലയിലും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നെന്ന് ജോലിക്കാരി പോലീസിനോട് പറഞ്ഞു. മാളവികയുടെ ഒന്നര ലക്ഷം വിലപിടിപ്പുള്ള വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവർന്നത്.
മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മുഖം തോർത്തുകൊണ്ട് മറിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്തുള്ള സിസ്ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Comments