മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി അബ്ദുൽ മുനീറിനെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഹോട്ടലിൽ മാസങ്ങൾക്ക് മുൻപാണ് ദമ്പതികൾ മുറിയെടുത്തത്. പിന്നീട് പ്രതി ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപും ഒളിക്യാമറയും പോലീസ് കണ്ടെടുത്തു. പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
Comments