ചണ്ഡീഗഢ്: യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ എൻജിഒ ഖൽസ എയ്ഡിന്റെ ഇന്ത്യൻ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്. പഞ്ചാബിലെ പട്യാലയിലെ രണ്ട് ഇടത്താണ് പരിശോധന നടത്തിയത്. 2021 ലെ കർഷക സമരത്തിൽ ഖൽസ എയ്ഡിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ഡൽഹിയിലും പഞ്ചാബ് അതിർത്തിയിലും അരങ്ങേറിയ സമരത്തിന് കർഷക സമരത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ഫണ്ട് നൽകിയത് വിവാദ എൻജിഒയുടെ നേതൃത്തിലായിരുന്നു. സീക്കുകാർക്ക് മാത്രമായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ഖൽസ എയ്ഡിന്റെ തലവൻ രവി സിംഗ് തീവ്ര ഖലിസ്ഥാൻ വാദിയാണ്. വിദേശത്ത് നടന്ന ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു.
അമൃത്സർ, മൊഹാലി, മുക്ത്‌സർ ജില്ലകളിലും എൻഐഎ സംഘം പരിശോധന നടത്തി. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ഭീകരൻ പരംജിത് സിംഗ് പമ്മയുടെ മൊഹാലിയിലെ വീട്ടിലും റെയ്ഡ് നടന്നു. രാഷ്‌ട്രീയ സിഖ് സംഗത് പ്രസിഡന്റ് റുൽദ സിംഗിന്റെ കൊലപാതകം ഉൾപ്പെടെ വിവിധ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയാളാണ് പമ്മ. 2009 ആഗസ്റ്റിലാണ് റുൽദ സിംഗ് പട്യാലയിൽ വെടിയേറ്റു മരിച്ചത്.
Comments