കോഴിക്കോട്: ബയോമെഡിക്കൽ മാലിന്യം കളയാൻ കോഴിക്കോട് നഗരത്തിൽ പുതിയ ആപ്ലിക്കേഷൻ. മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കുന്നതിനുവേണ്ടിയുള്ള ആക്രി ആപ്പ് കോഴിക്കോട് നഗരത്തിലും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ആപ്പിൽ രജിസ്റ്റർ ചെയ്താൽ നാപ്കിനും ഡയപ്പറുമടക്കമുള്ളവ പ്രതിനിധികൾ വീട്ടിൽ വന്നു ശേഖരിക്കും.
തൃശൂർ,കൊച്ചി കോർപ്പറേഷനുകളിൽ വിജയകരമായി പൂർത്തീകരിച്ച പദ്ധതിയാണ് കോഴിക്കോടും യാഥാർത്ഥ്യമാകാൻ പോകുന്നത്. ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്നവർ ഇനി മുതൽ ആക്രി ആപ്പ് ഡൗലോഡ് ചെയ്താൽ മതിയാകും. ഒരു കിലോ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി 45 രൂപയാണ് ചാർജ്.
ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സൂചികൾ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവയുൾപ്പെടെ ആക്രി ആപ്പ് വഴി ശാസ്ത്രിയ നിർമാർജനത്തിന് കൊടുത്തയക്കാൻ കഴിയും. എ ഫോർ മർക്കന്‍റൈൻ എന്ന കമ്പനിക്കാണ് ചുമതല. ശേഖരിക്കുന്ന മാലിന്യം 48 മണിക്കൂറിനുള്ളിൽ എറണാകുളത്തെ കേരള എൻവിറോ ഇൻഫ്രാസ്ട്രച്ചറിന്‍റെ പ്ലാന്‍റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആപ്പിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഉടമകൾ ലക്ഷ്യം വെയ്‌ക്കുന്നത്.
Comments