തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി അവഹേളനത്തിൽ പ്രതിഷേധം ശക്തമാക്കി ഹിന്ദു സംഘടനകൾ. ചെയ്ത തെറ്റിൽ മാപ്പ് പറഞ്ഞ് സ്പീക്കർ സ്ഥാനം രാജിവക്കണെമന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ഷംസീറിന്റെ
ഹിന്ദു അവഹേളനത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയും രംഗത്തുവന്നു.
ഹിന്ദു ആചാരങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിക്കുന്ന ഇടത് നിലപാട് തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പടെ ഷംസീറിനെ പിന്തുണക്കുമ്പോൾ ഹിന്ദുസംഘടനകൾക്കിടയിലും ഭക്തർക്കിടയിലും പ്രതിഷേധം ആളിക്കത്തുകയാണ്. ഷംസീറും പാർട്ടിയും വിപ്ലവകരമായ വോട്ട് പരിവർത്തനമാണ് ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നതിലൂടെ ലക്ഷ്യം വക്കുന്നതെന്ന് അഖില കേരള തന്ത്രി മണ്ഡലം പ്രതികരിച്ചു.
അതേസമയം വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൗനത്തെ ഹിന്ദു ഐക്യവേദി വിമർശിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. കൂടാതെ മറ്റ് മതത്തെ തൊടാതെ വോട്ട് ബാങ്ക് രാഷ്ട്രീയം പിന്നിലുണ്ടെന്നും വിമർശനം ശക്തമാണ്. ഷംസീറിന്റെ പരാമർശത്തിന് പിന്നിൽ ശബരിമലയിലേതിന് സമാനമായി ഹിന്ദുക്കളെയും ഹിന്ദു വിശ്വാസങ്ങളെയും അടിച്ചമർത്താനുള്ള ശ്രമമാണെന്നാണ് ഉയരുന്ന ആക്ഷേപം.
സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസസംരക്ഷണദിനമായി ആചരിക്കും. ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിസാരവത്കരിച്ചതിൽ സർക്കാരിനെതിരെയും എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിച്ചു. ഷംസീറിന്റെ രാജി ആവശ്യം കടുപ്പിച്ചിരിക്കുകയാണ് എൻഎസ്എസ്.
Comments