ബാന്ദ: ആവശ്യപ്പെട്ട സ്ത്രീധനം കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഭാര്യയെ നടുറോഡിൽ തലാക്ക് ചൊല്ലി യുവാവ്. ബാന്ദയിലാണ് സംഭവം. സംഭവത്തിൽ യുപി പോലീസ് ഇയാൾക്കും ബന്ധുക്കളായ ആറുപേർക്കുമെതിരെ കേസെടുത്തു.
സംഭത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. പ്രതി ഭാര്യയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവാവിന്റെ മർദ്ദനത്തെ തുടർന്ന് യുവതിയുടെ ഗർഭം അലസിയതായും പോലീസ് പറയുന്നു.
ഇരുവരും 2020 നവംബറിലാണ് വിവാഹിതരായത്. വിവാഹ സമയത്ത് യുവാവ് ചോദിച്ചതിനെക്കാൾ കൂടുതൽ സ്ത്രീധനം നൽകിയാണ് തന്റെ പിതാവ് വിവാഹം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ വിവാഹ ശേഷം ഭർത്താവും അമ്മയും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Comments