കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന സ്ത്രീയോട് പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ മദ്യം നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി. പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments