തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകശ നിയമം അട്ടിമറിച്ച് വിവരാവകാശ കമ്മീഷൻ അംഗങ്ങൾ. വിവരാവകാശ പരാതികളിലും അപ്പീലുകളിലും കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പത്ത് വർഷത്തിലധികം കാലപ്പഴക്കമുള്ള പരാതികളിൽ പോലും കമ്മീഷൻ നടപടി സ്വീകരിച്ചിട്ടില്ല. ജനം ടിവിയുടെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
വിവരാവകാശ നിയമം സംരക്ഷിക്കേണ്ട കമ്മീഷൻ അംഗങ്ങൾ തന്നെയാണ് പൊതുജനത്തിനെ അറിയാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത്. വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥരെ കമ്മീഷൻ അംഗങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. വിവരാവകാശ ചോദ്യങ്ങളിൽ മറുപടി നൽകാത്ത സാഹചര്യത്തിൽ അപ്പീലിന് പോയാലും നടപടി ഉണ്ടാകുന്നില്ല. 2013 മുതൽ നൽകിയ 25 ൽ അധികം അപ്പീലുകളിൽ യാതൊരു നടപടിയും ഇല്ലാതെ കമ്മീഷനിൽ കെട്ടി കിടക്കുകയാണ്
പത്ത് വർഷം മുൻപ് നൽകിയ അപ്പീലുകൾ സംബന്ധിക്കുന്ന പരാതികൾ ഇപ്പോഴത്തെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് നൽകിയിട്ടും കാര്യമായ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് നൽകിയ പരാതിയുടെ മറുപടി പോലും ലഭിച്ചത് മറ്റൊരു വിവരാവകാശ അപേക്ഷയിലൂടെ ചോദിച്ചപ്പോൾ മാത്രമാണെന്നാണ് പുറത്ത് വരുന്ന വിവരം. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചട്ടുകങ്ങളായാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങൾ പ്രവർത്തിക്കുന്നതെന്നുള്ള ആരോപണം ഇത് ശരി വയ്ക്കുന്നതാണ്.
Comments