മലപ്പുറം; താനൂർ കസ്റ്റഡി മരണത്തെ തുടർന്ന് എസ്.ഐ ഉൾപ്പടെ 8 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. എസ്.ഐ കൃഷ്ണലാൽ കോൺസ്റ്റബിൾമാരായ മനോജ് കെ, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മയക്കുമരുന്ന് കേസിൽ താനൂർ പോലീസ് അറസ്റ്റ് ചെയ്ത തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പോലീസിന്റെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് പ്രതി ജിഫ്രി കുഴഞ്ഞുവീണ് മരിക്കുന്നത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജിഫ്രിയുടെ ശരീരത്തിൽ 13 ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മർദ്ദനമേറ്റ പാടുകൾ തന്നെയാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ജിഫ്രിയുടെ ആമാശയത്തിൽ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎ ആണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
Comments