മിഷിഗൺ: ലാൻസിംഗിലെ ഷോപ്പിംഗ് സെന്ററിൽ വെടിവെയ്പ്പ്. പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു. സംഭവത്തിൽ രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച പുലർച്ചെ 1 മണിയോടെയാണ് വെടിവെയ്പ്പ് നടന്നത്. ഏകദേശം 16 നും 26 നും ഇടയിൽ പ്രായമുള്ളവർക്കാണ് വെടിയേറ്റത്.
സംഭവം നടന്നയുടൻ സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം യുഎസിൽ ഇതുവരെ 148 വെടിവെപ്പുകളാണ് നടന്നത്.
Comments