ലക്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകി. നീതി നടപ്പിലാക്കാൻ സർവ്വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സർവ്വെക്ക് അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് പ്രീതിന്‍കര്‍ ദിവാകറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയെ ചോദ്യം ചെയ്ത് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി നടത്തിയത്. ഒപ്പം സർവെ നടത്താൻ അനുമതി നൽകിയ വാരണാസി സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവക്കുകയും ചെയ്തു. ജുലൈ 21നാണ് സർവ്വെ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതൊടെ പള്ളിയിൽ പുരാവസ്തു വകുപ്പിന്റെ സർവെ പുനരാംരംഭിക്കും. സെഷൻസ് കോടതിയുടെ ഉത്തരവ് അനുസരിച്ച് പള്ളിയിൽ പരിശോധന നടത്താൻ എഎസ്‌ഐയുടെ പ്രത്യേക സംഘം വാരാണാസിയിലെത്തിയിരുന്നു. എന്നാൽ പരിശോധന ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തതൊടെയാണ് പരിശോധന നിർത്തിവെച്ചത്. ജ്ഞാൻവാപിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിർമിച്ചതെന്ന് കണ്ടെത്താനായാണ് പുരാവസ്തു വകുപ്പിന്റെ പരിശോധന .
Comments