ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. ഖമ്മം ജില്ലയിലെ ചെർള മണ്ഡലത്തിലെ തിപ്പപുരം വനമേലയിൽ നിന്നുമാണ് കമ്യൂണിസ്റ്റ് ഭീകരരെ പോലീസ് പിടികൂടിയത്. ചെർള പോലീസ്, സ്പെഷ്യൽ പാർട്ടി പോലീസ്, സിആർപിഎഫ് 141 ബിഎൻ, 81 ബില്യൺ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.
കമ്യൂണിസ്റ്റ് ഭീകരുടെ കമ്മിറ്റിയായ കാഞ്ചല രസപള്ളി ആർപിസി മിലിഷ്യയിലെ അംഗങ്ങളാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ ചെർള മണ്ഡലത്തിലെ ഗോരുകൊണ്ടയ്ക്കും ചെന്നപുരം ഗ്രാമത്തിലും ഇടയിലായുള്ള ബിടി റോഡിന് സമീപത്തായി ഭീകരർ 12 കിലോയോളം ഭാരമുള്ള ബോംബ് കുഴിച്ചിട്ടിരുന്നു
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടക വസ്തു നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments