ഭോപ്പാൽ : നാല് തലമുറകൾക്ക് മുൻപ് പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി 190 പേർ . മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ 35 മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയത് .
ഹിന്ദു സന്യാസിമാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നർമ്മദാ നദിയിൽ പുണ്യസ്നാനം നിർവ്വഹിച്ച് തലമുണ്ഡനം ചെയ്ത് , ഹവനം അടക്കമുള്ള ചടങ്ങുകളും അവർ നടത്തി .ഈ കുടുംബങ്ങൾ ഭീഷണികൾക്ക് വഴങ്ങി നാല് തലമുറകൾക്ക് മുമ്പ് ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിലും ചാമുണ്ഡീദേവിയെ കുലദേവതയായി ആരാധിക്കുന്നത് തുടർന്നിരുന്നു. അവരുടെ വിവാഹ ചടങ്ങുകളും ഹിന്ദു രീതിയിലായിരുന്നു
കുടുംബത്തിലെ ഈ പാരമ്പര്യങ്ങൾ കണ്ട യുവതലമുറ സന്യാസിമാരോട് അവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം) ചെയ്യാൻ അഭ്യർത്ഥിക്കുകയായിരുന്നു . തങ്ങളുടെ പൂർവ്വികർ ഇസ്ലാം സ്വീകരിച്ചത് ഭീഷണികൾക്ക് വഴങ്ങിയാണെന്നും, എന്നാൽ സനാതന ധർമ്മം അവരുടെ സിരകളിൽ ഒഴുകിയെന്നും മുഹമ്മദ് ഷാ പറഞ്ഞു. രത്ലം ജില്ലയിലെ അംബ ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവരിൽ ഏറെയും.
200 വർഷം മുമ്പ് മുസ്ലീം ജമീന്ദർമാർ ഈ പ്രദേശം ഭരിക്കുകയും നാടോടികളായ ഗോത്രവർഗ്ഗക്കാരെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തുവെന്ന് ചരിത്രകാരനായ ദിലീപ് സിംഗ് ജാദവ് പറയുന്നു.
Comments