തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി യുവാവിനെകൊണ്ട് കാലിൽ ചുംബിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുമ്പാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഗുണ്ടാനേതാവ് ഡാനിയും ഇയാളുടെ കൂട്ടാളികളുമാണ് സംഭവത്തിന് പിന്നിൽ.
വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഡാനിയും സംഘവും യുവാവിനെ മർദ്ദിക്കുകയും മൊബെെൽ ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. ഫോൺ തിരികെ വേണമെന്ന ആവശ്യവുമായാണ് യുവാക്കൾ തുമ്പ കരിമണല്‍ ഭാഗത്ത് ഡാനിയെ കാണാൻ എത്തിയത്. തുടർന്ന് യുവാവിനെ ഡാനി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഫോണ്‍ വേണമെങ്കില്‍ കാലുപിടിക്കണമെന്നായിരുന്നു ഡാനിയുടെ ആദ്യത്തെ ആവശ്യം. ഇതനുസരിച്ച് യുവാവ് കാലില്‍ തൊട്ടപ്പോള്‍ കുറച്ചു നേരം കാലിൽ പിടിച്ചു നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് കാലില്‍ ചുംബിക്കാൻ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു.ഒടുവില്‍ യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ചുംബിപ്പിച്ചശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്
Comments