ജ്ഞാനവാപി കേസിൽ അലഹബാദ് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ ഹരിശങ്കർ ജെയിൻ. ജ്ഞാനവാപിയിൽ എഎസ്‌ഐ സർവേ അനുവദിച്ചതിനെ എതിർക്കുന്നതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയത്. ജ്ഞാനവാപിയിൽ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. എഎസ്‌ഐ സർവ്വേ നടന്നാൽ അതെല്ലാം പുറത്തുവരും, അപ്പോൾ അത് പള്ളിയല്ലെന്ന് തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ ‘ശിവലിംഗം’ അവിടെയുള്ള പ്രധാന താഴികക്കുടത്തിന് താഴെയാണ് ഒളിപ്പിച്ചിരിക്കുന്നത് അത് തനിക്കുറപ്പാണ് അതിനാലാണ് സർവ്വേയെ ആവർത്തിച്ച് എതിർക്കുന്നത്. ഇത് തെളിഞ്ഞാൽ പിന്നെ ഇവിടെ പള്ളി നിലനിൽക്കില്ലെന്നും ക്ഷേത്ര പുനരുദ്ധാരണം നടക്കുമെന്നും അവർക്കറിയാം ഇതിനെയെല്ലാം അവർക്ക് തടയിടണം അതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജ്ഞാനവാപി ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്നതിന് നിരവധി തെളിവുകൾ അവിടെയുണ്ട്. എഎസ്ഐ സർവേ ഈ വസ്തുതകൾ പുറത്തുകൊണ്ടുവരും. യഥാർത്ഥ ‘ശിവലിംഗം’ പ്രധാന താഴികക്കുടത്തിന് താഴെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സത്യം മറയ്‌ക്കാനായി ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിക്കുന്നു. തെളിവുകൾ പുറത്തുവന്നാൽ ഇത് ഒരു പള്ളിയായി തുടരില്ല. വലിയ ക്ഷേത്രം നിർമ്മിക്കാനുള്ള വഴി തെളിയുമെന്നും അവർക്കറിയാം,’ – അഡ്വ. ഹരിശങ്കർ ജെയിൻ.
Comments